gokul.p
പകരുന്ന വൈറസ് രോഗത്തിന്‍റെ ലക്ഷണമാണ് കാണിക്കുന്നത്. പകരാതിരിക്കുന്നതിനായി രോഗബാധയുള്ളതും രോഗബാധ ഏല്‍ക്കാത്ത ചെടികളിലും വേപ്പധിഷ്ഠിത കീടനാശിനികളായ Nimbicidine, Neemgold തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് ചെടിയില്‍ നന്നായി വീഴത്തക്കവിധം സ്പ്രേ ചെയ്യുക. 24 മണിക്കൂറിനുശേഷം വെര്‍ട്ടിസീലീയം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി എടുത്തു വെയിലാറിയതിനു ശേഷം എല്ലാ ചെടികളിലും നന്നായി സ്പ്രേ ചെയ്തുകൊടുക്കുക. തുടര്‍ന്നു 24 മണിക്കൂറിനുശേഷവും ഈ ലക്ഷണം കാണിക്കുന്ന ചെടി പറിച്ചെടുത്ത് തീയിലിട്ടു നശിപ്പിക്കുക. കൃഷിയിടത്തിനു ചുറ്റുമായി മഞ്ഞക്കെണി വയ്ക്കുന്നതും സഹായകരമാണ്.www.karshikarangam.com