Karshika Rangam
Karshika Rangam

കാര്‍ഷിക ലേഖനരചനാ മത്സരം

സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന കൃഷിവകുപ്പിന്റെ കേരളകര്‍ഷകന്‍ മാസിക കാര്‍ഷിക ലേഖനരചനാ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തിലായിരിക്കും മത്സരം. കൃഷിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ലേഖനരചനയ്‌ക്കായി നല്‍കുന്നത്‌. രണ്ടു ഘട്ടങ്ങളിലുള്ള തത്സമയ മത്സരത്തിലൂടെയായിരിക്കും വിജയികളെ കണ്ടെത്തുന്നത്‌. താത്‌പര്യമുള്ള വിദ്യാര്‍ഥികള്‍ 2017 ജൂലൈ 31-നു മുമ്പായി പേരു രജിസ്റ്റര്‍ ചെയ്യണം. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിന്റെ ഇമെയില്‍ മുഖാന്തിരമാണ്‌ പേരു രജിസ്റ്റര്‍ ചെയ്യേണ്ടത്‌. പേരു രജിസ്റ്റര്‍ ചെയ്യുന്ന ഇമെയിലില്‍ വിദ്യാര്‍ഥയുടെ പേര്‌, പഠിക്കുന്ന ക്ലാസ്‌, സ്‌കൂളിന്റെ വിലാസം, വിദ്യാര്‍ഥിയുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്‌. മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക്‌ അയ്യായയിരം രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ മൂവായിരം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക്‌ രണ്ടായിരം രൂപയും സമ്മാനമായി ലഭിക്കും. ഇതിനു പുറമെ പത്തുപേര്‍ക്ക്‌ പ്രോത്സാഹന സമ്മാനമായി ആയിരം രൂപ വീതവും നല്‍കുന്നതാണ്‌. ഇമെയില്‍ അയയ്‌ക്കേണ്ട വിലാസം: editorkkfib@gmail.com


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   984299