പ്ലാന്‍റ് ക്ലിനിക്


Q : ചിത്രത്തില്‍ കാണുന്നത് എന്തിന്‍റെ ആക്രമണമാണ്? പരിഹാരം നിര്‍ദേശിക്കാമോ?

M. Roji

ചിത്രത്തില്‍ കാണുന്നത് വെള്ളീച്ചയുടെ ആക്രമണമാണ്. ഒരു ലിറ്റര്‍ കഞ്ഞിവെള്ളം 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളുടെ രണ്ടുവശത്തും വീഴത്തക്കവിധം തളിച്ചുകൊടുക്കുക. അതിനുശേഷം ഉടന്‍തന്നെ വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിന്‍ 3 മി.ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കണം. ജീവാണുകുമിള്‍നാശിനിയായ വെര്‍ട്ടിസീലിയവും വെള്ളീച്ചയ്ക്കെതിരെ ഫലപ്രദമാണ്. 10 മി.ലിറ്റര്‍ അല്ലെങ്കില്‍ 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. രാസപ്രതിരോധമാര്‍ഗമാണ് നോക്കുന്നതെങ്കില്‍ അക്റ്റാറ എന്ന കീടനാശിനി 5 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237054