പ്ലാന്‍റ് ക്ലിനിക്


Q : ഫിറമോണ്‍ കെണി എങ്ങനെ ഉണ്ടാക്കും

ratheesh mohanan

പാവല്‍ ഉള്‍പ്പെടെയുള്ള വെള്ളരിവര്‍ഗവിളകളെ ആക്രമിക്കുന്ന കായീച്ചകളെ തുരത്തുന്നതിന് ഫിറമോണ്‍ കെണി ഫലപ്രദമായി ഉപയോഗിക്കാം. ജൈവരീതിയിലുള്ള ഈ കെണിയുപയോഗിച്ച് ആണീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കുകയും കായീച്ചകളുടെ വംശവര്‍ധന നിയന്ത്രിക്കുകയും ചെയ്യാം. ആണീച്ചകളെ ആകര്‍ഷിക്കാന്‍ പെണ്ണീച്ചകള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫിറമോണ്‍. കൃത്രിമമായി നിര്‍മിക്കുന്ന ഫിറമോണ്‍ ഉപയോഗിച്ചാണ് ആണീച്ചകളെ കെണിയില്‍ കുടുക്കുന്നത്. കൃത്രിമ ഫിറമോണ്‍ മിശ്രിതത്തില്‍ മുക്കിയെടുത്ത ചെറിയ പ്ലൈവുഡ് കഷണങ്ങള്‍ ദ്വാരമുള്ള പ്ലാസ്റ്റിക് ജാറുകളിലാക്കി 15 സെന്‍റിന് ഒരു കെണി എന്ന കണക്കില്‍ പച്ചക്കറി പന്തലില്‍ തൂക്കിയിടാവുന്നതാണ്. മഞ്ഞനിറത്തിലുള്ള ജാറാണെങ്കില്‍ ആണീച്ചകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടും. ജാറിന്‍റെ നാലുവശങ്ങളിലും ഈച്ചകള്‍ക്ക് അകത്തുകടക്കുന്നതിനുള്ള ദ്വാരങ്ങളുണ്ടായിരിക്കണം. കെണിയില്‍പ്പെടുന്ന കായീച്ചകളെ നശിപ്പിക്കുന്നതിന് മാലത്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ കെണിക്കുള്ളില്‍ ചേര്‍ക്കാവുന്നതാണ്. പൂര്‍ണമായും ജൈവകൃഷി പിന്തുടരുന്ന കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കുന്നതിനു പകരം ദിവസവും കായീച്ചകളെ ശേഖരിച്ച് നശിപ്പിച്ചാല്‍ മതിയാകും. ഗുണമേന്മയുള്ള ഫിറമോണ്‍ കെണി ഉപയോഗിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ജില്ല തോറും പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാനകേന്ദ്രങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നോ വിശ്വസനീയമായ ഏജന്‍സികളില്‍നിന്നോ കെണികള്‍ വാങ്ങുന്നതിനു ശ്രദ്ധിക്കണം.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237126