Jyothish
പ്രധാനമായും ഇത് കാര്‍ഷിക വിളകളെ സംബന്ധിച്ച വെബ്സൈറ്റായതിനാല്‍ അത്തരത്തില്‍പ്പെട്ട ചോദ്യങ്ങളെ ഉദ്ദേശിച്ചാണ് പ്ലാന്റ് ക്ലിനിക് എന്ന വിഭാഗം ആരംഭിച്ചിരിക്കുന്നത്. എന്നിരുന്നാലും ജ്യോതിഷിന്റെ ചോദ്യത്തിനു ഉത്തരം നല്കുന്നതില് സന്തോഷമേയുള്ളൂ. സാധാരണ കോഴികളുടെയും അലങ്കാര കോഴികളുടെയും വളര്ത്തുരീതിയിലോ പരിചരണരീതിയിലോ തമ്മില്‍ കാര്യമായവ്യത്യാസമില്ല. സാധാരണ കോഴികളെ അപേക്ഷിച്ച് അലങ്കാരക്കോഴികളില്‍ നിന്നും വളരെക്കുറച്ച് മുട്ട മാത്രമേ ലഭിക്കൂ എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 9447001122 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിളകളൊഴികെയുള്ള കാര്‍ഷികമേഖലകളെ സംബന്ധിച്ച സമഗ്രമായ വെബ്സൈറ്റ് ചേതന ഓണ്‍ലൈന്‍ മീഡിയയില്‍ നിന്നും ഉടന്‍ പ്രതീക്ഷിക്കുക. www.jeevalokam.comwww.karshikarangam.com