പ്ലാന്‍റ് ക്ലിനിക്


Q : വെള്ളത്തില്‍ ലയി'പ്പിച്ച് ഉപയോഗിക്കാവുന്ന ജൈവവളം ലഭ്യമാണോ ?

സജീവ്‌ കുമാര്‍

വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിക്കാവുന്ന നിരവധി ജൈവവളങ്ങളുണ്ട്. വീട്ടില്‍ സ്വന്തം നിലയില്‍ തയ്യാറാക്കുന്ന പല വളങ്ങളും ഈ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ലയിപ്പിച്ചുപയോഗിക്കാന്‍ സാധിക്കുന്ന നിരവധി ജൈവവളക്കൂട്ടുകള്‍ വിപണിയില്‍ ലഭ്യവുമാണ്. മണ്ണിരകളെ ഉപയോഗിച്ച് തയ്യാറാക്കുന്ന വെര്‍മി കമ്പോസ്റ്റ് ഏറക്കുറേ പൂര്‍ണമായി വെള്ളത്തില്‍ ലയിക്കുന്നതാണ്. തവിട്ടു കലര്‍ന്ന റോസ് നിറമായിരിക്കും ഈ വെള്ളത്തിന്. ചുവട്ടില്‍ തരികളെന്തെങ്കിലും അടിയുന്നെങ്കില്‍ അവ നീക്കം ചെയ്ത ശേഷം സ്പ്രേയറുകളില്‍ ഉപയോഗിക്കാം. പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, ബയോസ്ലറി തുടങ്ങിയവയ ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങളും വെള്ളത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇവ ഇലകളില്‍ തളിക്കുകയാണെങ്കില്‍ വേണ്ടരീതിയില്‍ നേര്‍പ്പിക്കാന്‍ ശ്രദ്ധിക്കുമല്ലോ. നേര്‍പ്പിക്കേണ്ടതിന്‍റെ തോത് ഓരോന്നിനും വ്യത്യസ്തമാണ്. ഹ്യൂമിക് ആസിഡ് തുടങ്ങി ദ്രാവക രൂപത്തില്‍ വിപണിയില്‍ കിട്ടുന്ന ജൈവവളങ്ങളും ഇപ്രകാരം തന്നെ നേര്‍പ്പിച്ചു തളിക്കുന്നതിനു യോജിച്ചതാണ്. ഇങ്ങനെ നേര്‍പ്പിക്കുന്ന വളങ്ങള്‍ ഇലകളില്‍ തളിച്ചു കൊടുക്കുന്നതിനും ചുവട്ടിലൊഴിച്ച് മണ്ണു കുതിര്‍ക്കുന്നതിനും വളരെ നല്ലതാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237320