പ്ലാന്‍റ് ക്ലിനിക്


Q : ഏറെ പ്രതീക്ഷയോടെ നട്ടുവളര്‍ത്തിയ ഒട്ടുമാവിന്‍റെ പ്രശ്നത്തിനു പരിഹാരം തേടിയാണ് എഴുതുന്നത്. മൂന്നു വര്‍ഷം പ്രായമായ മാവ് കഴിഞ്ഞ വര്‍ഷം പൂവിട്ടിരുന്നു. എന്നാല്‍ ഉണ്ണിമാങ്ങകള്‍ തീരെ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പൊഴിഞ്ഞു പോകുന്നു. എന്താണിതിനു കാരണം. പ്രതിവിധിയെന്ത്? മറ്റൊരു മാവിന്‍റെ ചെറുശിഖരങ്ങള്‍ ഉണങ്ങിപ്പോകുന്നു. എന്താണു പരിഹാരം?

Shine Koshy, Karunagapally

മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ കുറവുകൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. ബോറിക് ആസിഡ് അല്ലെങ്കില്‍ സോലുബോര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് മാവിന്‍റെ ഇലകളില്‍ സ്പ്രേ ചെയ്തു കൊടുക്കുക. ഇതിനു മൂന്നു ദിവസത്തിനു ശേഷവും പിന്നീട് മാസത്തില്‍ ഒരു തവണയും 19:19:19 എന്ന വളം മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് മാവില്‍ സ്പ്രേ ചെയ്യുക. ഇതിനു രണ്ടു ദിവസം കഴിഞ്ഞും പിന്നീട് മാസത്തില്‍ ഒരു തവണയും കാല്‍സിയം നൈട്രേറ്റ് മൂന്നു ഗ്രാം, ബോറിക് ആസിഡ് ഒരു ഗ്രാം എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മാവില്‍ സ്പ്രേ ചെയ്യുക. രണ്ടാമതു പറഞ്ഞ പ്രശ്നം കുമിള്‍ബാധ മൂലമുണ്ടാകുന്നതാണ്. ഇതിനെ തടയുന്നതിന് വെര്‍ട്ടിസിലിയം എന്ന ജീവാണു മിശ്രിതം മുപ്പതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അടിയാന്‍ വച്ചതിനു ശേഷം അതിന്‍റെ തെളിയെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മാവിന്‍റെ തടിയിലും ഇലകളിലും വെയിലാറുന്ന സമയത്ത് തളിച്ചു കൊടുക്കുന്നത് ഈ പ്രശ്നത്തെ ചെറുക്കുന്നതിനു നല്ലതാണ്.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237351