പ്ലാന്‍റ് ക്ലിനിക്


Q : Please guide me as to how to plant ginger the best way.What is the manure that i have to put

bindu

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് ഇഞ്ചിക്കൃഷിക്കായി തിരഞ്ഞെടുക്കാം. ഫെബ്രുവരിയാകുമ്പോള്‍ നിലമൊരുക്കിയശേഷം നിരപ്പല്ലാത്ത സ്ഥലങ്ങളില്‍ ചെരിവിനു കുറുകേ ഒരു മീറ്റര്‍ വീതിയിലും ആവശ്യമായ നീളത്തിലും 25 സെ.മീ. ഉയരത്തിലും 40 സെ.മീ. അകലത്തിലും വാരങ്ങളെടുത്ത് ചാലുകീറാവുന്നതാണ്. രോഗവിമുക്തമായ ചെടികളില്‍നിന്നുമാത്രമേ വിത്തിഞ്ചി ശേഖരിക്കാവൂ. വേനല്‍മഴ ലഭിച്ചതിനുശേഷം ഏപ്രില്‍ ആദ്യപകുതിയോടെ ഇഞ്ചി നടാം. 15 ഗ്രാം തൂക്കവും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തിഞ്ചി 25x25 അകലത്തില്‍ 4-5 സെ.മീ താഴ്ചയില്‍ നടണം. ഒരു ഹെക്ടറിലേക്ക് 1500 കി.ഗ്രാം വിത്ത് എന്നതാണ് കണക്ക്. നടുന്നതിന് മുമ്പ് വിത്തിഞ്ചി സ്യൂഡോമോണാസ് ലായനിയില്‍ 15 മിനിട്ട് മുക്കിവച്ചതിനുശേഷം നടുന്നത് നല്ലതാണ്. ജൈവവളം/കമ്പോസ്റ്റ്/ ചകിരിച്ചോറ് ഹെക്ടറൊന്നിന് 25 ടണ്‍ അടിസ്ഥാനവളമായും 3 ടണ്‍ വീതം നട്ട് 60 ദിവസത്തിനുശേഷവും 120 ദിവസത്തിനുശേഷവും നല്‍കാം. ജൈവവളം, ട്രൈക്കോഡര്‍മ, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കലര്‍ത്തിയ മിശ്രിതം 100 ഗ്രാം ഒരു കുഴിക്ക് എന്ന അളവില്‍ നടുന്ന അവസരത്തില്‍ ചേര്‍ക്കാം. അസോസ്പൈറില്ലം ഹെക്ടറൊന്നിന് 2.5 കി.ഗ്രാം/PGPR mix 1 അടിസ്ഥാനവളമായി നല്‍കാവുന്നതാണ്. നട്ടയുടനെയും പിന്നീടും പച്ചിലകൊണ്ട് കനത്തില്‍ പുതയിട്ടുനല്‍കണം. വാണിജ്യാടിസ്ഥാനത്തിലുള്ള ഇഞ്ചിക്കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി വെബ്സൈറ്റിലെ സുഗന്ധവിളകള്‍ എന്ന വിഭാഗത്തിലെ ഇഞ്ചി എന്ന തലക്കെട്ട് ശ്രദ്ധിക്കുമല്ലോ.


പ്ലാന്‍റ് ക്ലിനിക്




karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237127